വടകര ദേശീയപാതയിൽ 48 മണിക്കൂർ ഗതാഗത നിയന്ത്രണം; ഇന്ന് മുതൽ റൂട്ട് മാറ്റം

വടകര: ദേശീയപാതയിൽ ആശാ ഹോസ്പിറ്റൽ മുതൽ എം.ആർ.എ. ഹോട്ടൽ വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ 48 മണിക്കൂർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ 6 മുതൽ സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 6 വരെയാണ് നിയന്ത്രണം
ഗതാഗത ക്രമീകരണങ്ങൾ:
* കണ്ണൂർ ഭാഗത്തേക്ക്: കരിമ്പനപ്പാലത്ത് നിന്ന് തിരിഞ്ഞ് എടോടി, പഴയ ബസ് സ്റ്റാൻഡ്, ലിങ്ക് റോഡ് വഴി പെരുവൊട്ടും താഴെ എത്തി ദേശീയപാതയിൽ പ്രവേശിക്കണം.
* കോഴിക്കോട് ഭാഗത്തേക്ക്: ആശാ ഹോസ്പിറ്റലിന് സമീപം വലത്തോട്ട് തിരിഞ്ഞ് റോഡിന്റെ പടിഞ്ഞാറുവശത്തുകൂടി പോകണം.
* തിരുവള്ളൂർ ഭാഗത്തുനിന്നുള്ള ബസുകൾ: നാരായണ നഗരത്തിന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് യാത്രക്കാരെ ഇറക്കി സർവീസ് അവസാനിപ്പിച്ച് മടങ്ങണം.
* കൈനാട്ടി ഭാഗത്തുനിന്നുള്ള ബസുകൾ: ആശാ ഹോസ്പിറ്റലിന് സമീപം യാത്രക്കാരെ ഇറക്കി തിരികെ പോകണം.
* കൊയിലാണ്ടി/പയ്യോളി ഭാഗത്തുനിന്നുള്ള ബസുകൾ: കരിമ്പനപ്പാലം, എടോടി വഴി ലിങ്ക് റോഡിലെത്തി യാത്രക്കാരെ ഇറക്കി സർവീസ് റോഡ് വഴി തിരിച്ചുപോകണം.
ടാറിങ് പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ സമയബന്ധിതമായി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.












