അപ്രഖ്യാപിത പവര്‍ കട്ട്: കൊയിലാണ്ടിയില്‍ കെഎസ്ഇബി ഓഫീസിനു മുന്നില്‍ ബിജെപിയുടെ ദീപം കൊളുത്തി പ്രതിഷേധം

കൊയിലാണ്ടി: സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിത പവര്‍ കട്ടിനും കെഎസ്ഇബി യുടെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിനു മുന്നില്‍ ദീപം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ: വി. സത്യന്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് വൈശാഖ് കെ. കെ. അധ്യക്ഷത വഹിച്ചു.

വേനല്‍ക്കാലത്ത് ജനങ്ങളെ ഇരുട്ടിലാക്കുന്ന സര്‍ക്കാരിന്റെയും കെഎസ്ഇബി യുടെയും മുന്‍കൂട്ടി അറിയിക്കാതെയുള്ള ലോഡ്ഷെഡ്ഡിംഗിനെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. ആര്‍. ജയകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ ഉപാധ്യക്ഷന്മാരായ വി. കെ. ജയന്‍, ടി. പി. രാജേഷ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപ കുനിയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ജിതേഷ് കാപ്പാട്, അബിന്‍ അശോക്, രമ്യാ രവീന്ദ്രന്‍ എന്നിവര്‍ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വൈദ്യുതി പ്രതിസന്ധിക്ക് ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കെഎസ്ഇബി ഓഫീസുകളിലേക്ക് ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!