ആർട്ടിസ്റ്റ് ശശി കോട്ട് അനുസ്മരണം: പുരസ്കാരങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി:  പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ആര്‍ട്ടിസ്റ്റ് ശശി കോട്ടിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുക്കാട് കലാലയം ചിത്രകലാ വിഭാഗം ‘നിലാവ്-2026’ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എം. കെ. സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന ചിത്ര-ശില്പശാലയില്‍ 30 ചിത്രകാരന്മാര്‍ പങ്കെടുത്തു.

ചടങ്ങില്‍ ഈ വര്‍ഷത്തെ ശശി കോട്ട് സ്മാരക വര്‍ണമുദ്രാ പുരസ്‌കാരം കുമാരി ടി. അലോനയ്ക്ക്  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. ടി. അജയ് ബോസ് സമ്മാനിച്ചു. ആര്‍ട്ടിസ്റ്റ് എ. കെ. രമേശിന് ധന്യതാ പത്രവും ആര്‍ട്ടിസ്റ്റ് സുരേഷ് ഉണ്ണിക്ക് സ്‌നേഹനിധിയും നല്‍കി ആദരിച്ചു. കലാലയം വൈസ് പ്രസിഡണ്ട് കെ. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് യു. കെ. രാഘവന്‍ അനുസ്മരണഭാഷണം നടത്തി. ഉണ്ണി കുന്നോല്‍ സ്വാഗതവും ശ്രീജ കെ. പൗര്‍ണമി നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!