സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 4, 5 തീയതികളിൽ കൊയിലാണ്ടിയിൽ; മൂന്നിന് എളമരം കരീം സെമിനാർ ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 4, 5 തീയതികളില്‍ കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ഹാളില്‍ (കെ.വി. രാഘവന്‍ നഗര്‍) നടക്കും. സെപ്റ്റംബര്‍ 4-ന് രാവിലെ 10 മണിക്ക് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. കെ മുകുന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സംസ്ഥാന ഭാരവാഹികളായ സി.കെ ഹരികൃഷ്ണന്‍, ശശികുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചകളും പ്രമേയ അവതരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 3-ന് വൈകിട്ട് കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് (സി. കുഞ്ഞമ്മദ് നഗര്‍) ‘ലേബര്‍ കോഡുകളും തൊഴിലാളികളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അദ്ദേഹം രചിച്ച ‘നവലിബറല്‍ നയങ്ങളും ഇന്ത്യന്‍ തൊഴില്‍ മേഖലയും’ എന്ന പുസ്തകം കെ.ഇ.എന്‍ കുഞ്ഞമ്മദ് പ്രകാശനം ചെയ്യും. വരും വര്‍ഷങ്ങളിലെ തൊഴിലാളി സമര പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുന്ന സമ്മേളനം സെപ്റ്റംബര്‍ 5-ന് സമാപിക്കും












