മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി

മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി

മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ വൈകീട്ട് അഞ്ചിന് മുമ്പ് ബേപ്പൂര്‍, കോഴിക്കോട് വെള്ളയില്‍, കൊയിലാണ്ടി, വടകര, താമരശ്ശേരി മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍: 0495 2383780.

ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷന്‍

എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍, വുഡ് വര്‍ക്ക് ടെക്നീഷ്യന്‍, ഡ്രൈവര്‍ കം മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 31ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2461898, 9947895238.

ഡിഗ്രി സീറ്റൊഴിവ്

കോടഞ്ചേരി സര്‍ക്കാര്‍ കോളേജില്‍ ബി.എ ഇകണോമിക്‌സ് (എസ്.ടി -3, എല്‍.സി -1, ഇ.ഡബ്ല്യൂ.എസ്-2, ഒ.ബി.എക്‌സ് -1), ബി.കോം (എസ്.ടി -2), ബി.എസ്.സി സുവോളജി (എസ്.ടി -2), ബി.എസ്.സി ഫിസിക്‌സ് (എസ്.സി -3, എസ്.ടി -2, ഇ.ഡബ്ല്യൂ.എസ് -2, ഇ.ടി.ബി -1) കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാപ് ഐ.ഡി ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് നാലിന് മുമ്പ് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9188900234, 9447125107.

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്

കോഴിക്കോട് –

ഉടൻ ബന്ധപ്പെടുക

9895863555

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!