തിക്കോടി പാലൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരുക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ തിക്കോടി പാലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റു. പയ്യോളി കോട്ടക്കല്‍ സ്വദേശി നജീഷിനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകുന്നേരം 4.45-ഓടെയായിരുന്നു അപകടം.
കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന നജീഷ് സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടന്‍ തന്നെ സമീപവാസികളും നാട്ടുകാരും ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നല്കിയ പ്രഥമ ചികിത്സയ്ക്ക് ശേഷം, പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി










