അരിക്കുളം കുരുടിമുക്കിൽ ബിഎസ്എൻഎൽ ഫൈബർ എക്സ്പീരിയൻസ് & കസ്റ്റമർ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി:  അരിക്കുളം കുരുടിമുക്ക് BSNL-  FTTH സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുരുടിമുക്കിൽ ബിഎസ്എൻഎൽ ഫൈബർ എക്സ്പീരിയൻസ് & കസ്റ്റമർ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി. പി. രമണി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എ ജിഎം ജാസിം എ. കെ. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ് ഡി എം ലിന കെ. കെ., എ ജിഎം അംജദ് അലി, അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സി. ബാലകൃഷ്ണൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. അനുഷ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പി. കെ. ജലീൽ, വാർഡ് മെമ്പർ ബിന്ദു എൻ. പി.,വാർഡ് മെമ്പർ സജിത ഏളമ്പിലാട്ട്, സി. കെ. വിജയൻ, എ. എം. സുഗതൻ മാസ്റ്റർ, ടി. സുരേഷ്, വി. എം. ഉണ്ണി, ശശി ഉട്ടേരി, ആവള അമ്മദ്, ഇ. രവീന്ദ്രൻ, അഷ്റഫ് വള്ളോട്ട്, പ്രദീപൻ കണ്ണമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഭാരത് നെറ്റ്‌വർക്ക് & കമ്മ്യൂണിക്കേഷൻ പ്രതിനിധി സന്ദീപ് പി. നന്ദി രേഖപ്പെടുത്തി. പുതിയ കേന്ദ്രത്തിലൂടെ കുരുടിമുക്കിലും സമീപ പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് BSNL FTTH പുതിയ കണക്ഷൻ, മോഡം & ഇൻസ്റ്റലേഷൻ സൗജന്യം, ആദ്യ കലണ്ടർ മാസത്തെ വാടക സൗജന്യം എന്നിവയ്ക്കൊപ്പം കസ്റ്റമർ കെയർ, സർവീസ് സഹായം, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!