‘പൊതു ഇടങ്ങളിലെ സ്ത്രീകൾ’: സെമിനാർ സഘടിപ്പിച്ചു

കൊയിലാണ്ടിയിൽ സംസ്ഥാന വനിതാ കമ്മീഷൻ, നഗരസഭാ കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. പൊതു ഇടങ്ങളിലെ സ്ത്രീകൾ എന്ന വിഷയത്തിൽ നഗരസഭാ ഇ എം എസ് ടൗൺഹാളിൽ നടന്ന സെമിനാർ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജുമാസ്റ്റർ അധ്യക്ഷത വഹിച്ചു.

കില ഫാക്കൽറ്റി എൻ.വി അനിത ‘പൊതു ഇടങ്ങളിലെ സ്ത്രീകൾ’ എന്ന വിഷയത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസെടുത്തു. നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ അജിത്ത് മാസ്റ്റർ, കെ.എ ഇന്ദിര ടീച്ചർ, നിജില പറവകൊടി, സി പ്രജില, നഗരസഭ കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, റഹ്മത്ത് കെ.ടി.വി, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ സുധാകരൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ഷീബ കെ.ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിപിന കെ.കെ സ്വാഗതവും സിഡിഎസ് വൈസ് ചെയർപേഴ്സൺ ആരിഫ വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!