ഓപ്പറേഷന്‍ തൂഫാന്‍ കൊയിലാണ്ടി നിയോജക മണ്ഡലം ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു

കൊയിലാണ്ടി: ഓപ്പറേഷന്‍ തൂഫാന്‍ കൊയിലാണ്ടി നിയോജക മണ്ഡലം ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്.എസില്‍ നടന്ന പരിപാടിയില്‍ കൊയിലാണ്ടി എം.എല്‍.എ അഡ്വ. കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷനായിരുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്യാമള ആഭ്യന്തര മന്ത്രി ഉപഹാരം നല്‍കി സ്വീകരിച്ചു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ ജ്വാല സംഗീത വീഡിയോ ആഭ്യന്തര മന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു. ഓപ്പറേഷന്‍ തൂഫാന്‍ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും ലഹരി മാഫിയയുടെ വേര് അറുക്കുന്നതുവരെ ഓപ്പറേഷന്‍ തൂഫാന്‍ തുടരുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവരേയും തൂഫാന്‍ വാരിയേഴ്സ് ആയി പ്രഖ്യാപിച്ചു.

35 ആശുപത്രികള്‍ തൂഫാന്‍ കെയര്‍ ആയി സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും ലഹരിക്ക് അടിമയായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇവ ഉപയോഗപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു.

ഉത്തര മേഖലാ ഐ.ജി പുട്ട വിമലാദിത്യ, റൂറല്‍ എസ്.പി മെറിന്‍ ജോസഫ് ഐ.പി.എസ്, നഗരസഭാ ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഭാസ്‌കരന്‍, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് അഖില തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!