കൊല്ലം സി കെ ജി സ്മാരക കലാസമിതി ഉമ്മൻ ചാണ്ടിയെ അനുസമരിച്ചു

ഉമ്മൻ ചാണ്ടിയെ അനുസമരിച്ചു

കേരളത്തിലെ എക്കാലത്തെയും ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി യുടെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കൊല്ലം സി കെ ജി സ്മാരക കലാസമിതി സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ സദസ്സും കെ. പി. സി. സി. മെമ്പർ പി. രത്നവല്ലി ടീച്ചർ ഉദ്ഘാടനംചെയ്തു.

മാനവികതയുടേയും, സഹജീവി സ്നേഹത്തിൻ്റെയും പ്രതിരൂപമായിരുന്ന ഉമ്മൻചാണ്ടി യുടെ സ്മരണകൾ ജനമസ്സുകളിൽ മായാതെ നിലനില്ക്കുമെന്ന് ടീച്ചർ പറഞ്ഞു. നഗരസഭാ കൗൺസിലർ ഷാഹ്ദിയ, KPSTA സംസ്ഥാനപ്രസിഡണ്ട് പി.കെ. അവിന്ദൻ, വി. വി. സുധാകരൻ, നടേരി ഭാസ്കരൻ, എൻ. വി. വത്സൻ, പി. കെ. പുരുഷോത്തമൻ, ടി. എ. ശശീന്ദ്രൻ, ഒ. കെ. വിജയൻ, എ. കെ. ഉണ്ണികൃഷ്ണൻ, സി. ഭാഗ്യചന്ദ്രൻ, എം. വി. സുരേഷ്, എം. കെ. ബാലകൃഷ്ണൻ, ദിനേശൻ തച്ചോത്ത്, ടി. പി. ശൈലജ, പി. പി. നാണി, വി. കെ. സതി, ടി. രവി, സുധീഷ് കോവിലേരി എന്നിവർ സംസാരിച്ചു.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!