ആരോണിന് ഡിവൈഎഫ്ഐ ചേമഞ്ചേരി മേഖലാ കമ്മിറ്റി സ്വീകരണം നൽകി

കൊയിലാണ്ടി: ചേമഞ്ചേരി തറയിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന ഇരുപതു വയസ്സുകാരനായ അൽവിനെ സമയോജിതമായി രക്ഷപ്പെടുത്തി മാതൃകയായ നമ്മുടെ നാട്ടിലെ കൊച്ചു മിടുക്കൻ ആറാം ക്ലാസ്സുകാരൻ ആരോണിന് ഡിവൈഎഫ്ഐ ചേമഞ്ചേരി മേഖലാ കമ്മിറ്റി സ്വീകരണം നൽകി.
ചേമഞ്ചേരി മേഖലാ സെക്രട്ടറി വി. കെ. വിപിൻദാസ്, മേഖലാ പ്രസിഡണ്ട് ശരത്ത്, മേഖലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീജിൻ, വൈശാഖ് , അക്ഷയ് എന്നിവർ നേതൃത്വം നൽകി.











