ഓട്ടോ മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കണം ബിഎംഎസ് കൊയിലാണ്ടിയില്‍ പ്രകടനം നടത്തി

കൊയിലാണ്ടി: ഓട്ടോ മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കണം ബി എം എസ്സിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ പ്രകടനം നടത്തി. നിത്യോപയോഗ സാധനങ്ങള്‍ക്കും, സ്പെയര്‍പാര്‍ട്സുകള്‍ക്കും, പെട്രോള്‍, ഡീസല്‍, വില വര്‍ദ്ധിച്ചതോടെ ജീവിത പ്രതിസന്ധി നേരിടുന്ന ഓട്ടോ തൊഴിലാളികളെ സംരക്ഷിക്കാന്‍ ഓട്ടോ ചാര്‍ജ് വര്‍ദ്ധിപ്പിക്കണ മെന്നാവശ്യപ്പെട്ടാണ് ഭാരതീയ മസ്ദൂര്‍ സംഘം (ബി എം എസ് ) ഓട്ടോ സെക്ഷന്‍ കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്.
ബി എം എസ് യൂണിറ്റ് സെക്രട്ടറി പി. വി. ഷാജി, പ്രസിഡന്റ് രവീന്ദ്രന് എം, സുധാകരന്, രവി വല്ലത്ത്. ബിജു കുറുങ്ങോട്ട്, സിലിത്ത്, ജയപ്രകാശ് പന്തലായനി എന്നിവര്‍ നേതൃത്വം നല്കി.










