ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം; ബോധവല്‍ക്കരണ ക്ലാസ്സും ലഹരി വിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബോധവൽക്കരണ ക്ലാസ്സും ലഹരി വിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ചു. വി. പി. രാജൻ കലാസാംസ്കാരിക കേന്ദ്രം ലൈബ്രറി റീഡിങ് റൂം ആൻഡ് വായനശാല അരീക്കൽ താഴെ നടന്ന പരിപടി ലഹരി വിരുദ്ധ ക്ലാസിന് കൊയിലാണ്ടി എസ് ഐ അബ്ദുൽ റക്കീബ് നേതൃത്വം നൽകി. പുരുഷോത്തമൻ പി. കെ. സ്വാഗതം പറഞ്ഞു. ദിനേശൻ തച്ചോത്ത് അധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ, ഭാസ്കരൻ നടേരി, എ. വി. അനിൽകുമാർ, ഷീബ അരീക്കല്‍ എന്നിവർ സംസാരിച്ചു.
എം പി ഗീത ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് ശ്രീജിത്ത് വിയ്യൂർ പ്രതീകാത്മകമായി ലഹരി വിരുദ്ധ മാജിക് അവതരിപ്പിച്ചു. ചടങ്ങിനു ശേഷം കൊയിലാണ്ടി സി ഐ വിജേഷ് പി. ലഹരിവിരുദ്ധ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയിൽ അടക്കം നാട്ടിലെ നൂറുകണക്കിന് ആളുകൾ അണിനിരന്നു.










