വായന ജീവിതത്തെ സജീവമാക്കുന്നു ; കവി വീരാൻകുട്ടി

മേപ്പയൂർ: വായന ജീവിതത്തെ സജീവമാക്കി നിലനിർത്തുന്ന ഒന്നാണെന്നും അത് ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും മറികടക്കാൻ നമ്മെ സഹായിക്കുമെന്നും മനുഷ്യരെ നന്മയിലേക്ക് നയിക്കുമെന്നും കവി വീരാൻകുട്ടി പറഞ്ഞു. ജീ.വി.എച്ച്.എസ്.മേപ്പയൂരിലെ .വിവിധ ക്ലബ്ബുകളുടെയും വായനാ വർഷത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ സ്കൂൾ എസ് .എം .സി ചെയർമാൻ ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എച്ച് എം സുനന്ദ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി പി. ഇസ്മയിൽ വിദ്യാർത്ഥി പ്രതിനിധി ആയിഷ മെഹറിൻ, എസ്.ആർ.ജി കൺവീനർ ആർ.എസ് ദിവ്യ, ക്ലബ്ബ് കോഡിനേറ്റർ എ.എം.സുജിത എന്നിവർ സംസാരിച്ചു. കുട്ടികൾ കവി വീരാൻകുട്ടിയുമായി സാഹിത്യ സംവാദം നടത്തി. ശേഷം കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!