കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ അഞ്ചുകോടി രൂപയുടെ പുതിയ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ അഞ്ചുകോടി രൂപയുടെ പുതിയ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 5 കോടി രൂപയുടെ വികസന പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് ഷാഫി പറമ്പിൽ എംപിയുടെ ഓഫീസ് അറിയിച്ചു. സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയുടെ നവീകരണം, ഫുട് ഓവർബ്രിഡ്ജിന്റെ എക്സ്റ്റൻഷൻ, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 9 കോടിയുടെ പ്രോജക്ട് ആയിരുന്നു റെയിൽവേ അംഗീകാരത്തിനായി സമർപ്പിച്ചത്. ഇതിൽനിന്നാണ് ഇപ്പോൾ അഞ്ചു കോടിയുടെ പ്രവർത്തികൾക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.
അടിയന്തര സ്വഭാവമുള്ള പ്രവർത്തികൾക്ക് മുൻഗണന നൽകിക്കൊണ്ട് പദ്ധതി നടപ്പിലാക്കാൻ റെയിൽവേ അധികൃതരുമായി ചർച്ച ചെയ്തു തീരുമാനിക്കും എന്നും എംപിയുടെ ഓഫീസ് അറിയിച്ചു
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിലവിൽ പൂർത്തിയാക്കിയ പ്രവർത്തനങ്ങൾക്ക് പുറമേ യാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ









