വെള്ളികുളങ്ങരയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

വടകര: സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. വടകര വെള്ളികുളങ്ങരയിലാണ് ബസ്സുകള്‍ കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.
വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മസാഫി ബസും എതിര് ദിശയില്‍ വരികയായിരുന്ന കൈലാസ് ബസുമാണ് അപകടത്തില്‍ പെട്ടത്. ഇരു ബസിന്റെയും മുന്‍ ഭാഗങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ് . പരിക്കേറ്റവരെ വടകയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.









