എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന ബോട്ട് കരയ്ക്കെത്തിച്ചു

കൊയിലാണ്ടി: എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന ബോട്ട് കരയ്ക്കെത്തിച്ചു.

കണ്ണൂരിൽ നിന്നും മുനമ്പത്തേക്ക് പോവുകയായിരുന്ന യാക്കൂബ് എന്ന മത്സ്യ ബന്ധന ബോട്ട് ആണ് കടലിൽ കുടുങ്ങിയത്. എഞ്ചിൻ തകരാറിലായ ബോട്ട് വടകര ഭാഗത്ത് എത്തിയപ്പോഴാണ് പ്രവർത്തനം നിലച്ചത്

വിവരം അറിയിച്ചതിനെ തുടർന്ന്, ഫിഷറീസ് അസി. ഡയരക്ടർ സുനീറിൻ്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ ഹരിദാസ്, റസ്ക്യു ഗാർഡുമാരായ മിഥുൻ, അമർനാഥ്, ഹമലേഷ് എന്നിവർ ചേർന്ന് ബോട്ടും ജീവനക്കാരേയും സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!