“എൻ്റെ പേര് ഗൗരി” പ്രകാശനം ചെയ്തു

കൊയിലാണ്ടി: ബബിത പ്രകാശ് രചിച്ച ആദ്യ നോവലായ “എൻ്റെ പേര് ഗൗരി” പ്രകാശനം ചെയ്തു. സംസ്കാര സാഹിതി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. എച്ച്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ഡോ. സോമൻ കടലൂർ പുസ്തകം പ്രകാശനം നിർവഹിച്ചു.
അഡ്വ. മണിമംഗലത്ത് സമീർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. പി. കെ. അനിൽകുമാർ സ്വാഗതം ആശംസിച്ചു. കാവിൽ പി. മാധവൻ മുഖ്യപ്രഭാഷണം നടത്തി. ഷാജി വലിയാട്ടിൽ പുസ്തക പരിചയം അവതരിപ്പിച്ചു.
ചടങ്ങിൽ പി. കെ. അരവിന്ദൻ, ഷൈമ പി. വി., പ്രശാന്ത് ചില്ല, അരുൺ മണമൽ, സാബു കീഴരിയൂർ, സുബാഷ് ചേലിയ, അശോക് അക്ഷയ, റഷീദ് പുളിയഞ്ചേരി, തസ്നിയ, തങ്കമണി ചൈത്രം എന്നിവർ സംസാരിച്ചു. എഴുത്തുകാരി ബബിത പ്രകാശ് മറുമൊഴി നടത്തി. വി. പി. നാസർ നന്ദി രേഖപ്പെടുത്തി.
തുടർന്ന് ഹരി ക്ലാപ്സിന്റെ നേതൃത്വത്തിൽ ക്യൂ. എഫ്. എഫ്. കെ സംഘടിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.









