കെ എസ് എഫ് ഇ ഫീൽഡ് സ്‌റ്റാഫ് ജീവനക്കാക്കാരുടെ തൊഴിൽ സുരക്ഷയും സേവന വേതന വ്യവസ്ഥകളും നടപ്പിലാക്കണം

കൊയിലാണ്ടി: കെ എസ് എഫ് ഇ ഫീൽഡ് ജീവനക്കാരുടെ തൊഴിൽ സുരക്ഷയും സേവനവേതന വ്യവസ്ഥകളും നടപ്പിലാക്കണമെന്നും കമ്മീഷൻ വർദ്ധിപ്പിക്കണമെന്നും
കൊയിലാണ്ടി റീജിയണൽ കമ്മിറ്റി ഓഫീസിൽ ചേർന്ന കെ എസ് എഫ് ഇ ഫീൽഡ് സ്‌റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി ) നേതൃതല കൺവെൻഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് ടി. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ പാണലിൽ, വിനോദ് എ. പി., സുനീഷ് എൻ നടുവിലയിൽ, റഷീദ് പുളിയഞ്ചേരി, ലാലിഷ പുതുക്കുടി, ഇ. രവീന്ദ്രൻ, സുധ എം, സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.









