ചക്കിട്ടപ്പാറയില്‍ കനത്ത മഴയില്‍ വന്‍മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു.
ചക്കിട്ടപ്പാറയില്‍ കനത്ത മഴയിലും കാറ്റിലും വന്‍മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി റോഡില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനും കൃഷിഭവനും ഇടയില്‍ നിന്ന വന്‍ തണല്‍ മരമാണ് മതിലും തകര്‍ത്ത് റോഡിലേക്ക് പതിച്ചത്. ഇലക്ട്രിക് ലൈനുകളെല്ലാം പൊട്ടി വൈദ്യുതി നിലച്ചു.
റോഡില്‍ വാഹനങ്ങളും മറ്റ് യാത്രക്കാരും ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവായി. പേരാമ്പ്ര അഗ്നിരക്ഷസേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി.
സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെ നേതൃത്ത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ കെ ബൈജു, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍മാരായ ടി ബബീഷ്, എം മനോജ്, എം.കെ ജിഷാദ്, പി.വി മനോജ്, ഹോംഗാര്‍ഡ് എന്‍. എം രാജീവന്‍ എന്നിവര്‍ പങ്കെടുത്തും.



