കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃതത്തിൽ ബാലസഭ കുട്ടികൾക്കായി നീന്തൽ പരിശീലനം നഗരസഭ ചെയർപേഴ്സൺ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമ്യ പണ്ടാരകണ്ടിസ്വാഗതം പറഞ്ഞു , ആരോഗ്യസ്റ്റൻഡിങ് കമ്മിറ്റി ചെയർമാൻ സുധീഷ്, പൊതുമരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദൃശ്യ,വാർഡ് കൗൺസിലർമാർ, ഷാജി പാതിരകാട്. തസ്നിയ ടീച്ചർ, രമേശൻ മാഷ്, ആയിഷാ ജാസ്മിൻ, വലിയാട്ടിൽ ബാലകൃഷ്ണൻ, നോർത്ത് സിഡിഎസ് ചെയർപേഴ്സൺ മിനി ആർകെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പരിശീലകർ നാരായണൻ നായർ.അജയ് കുമാർ എന്നിവർ നീന്തൽ പരിശീലനത്തിന്റെ മാർഗനിർദേശങ്ങൾ നൽകി.ചടങ്ങിന് സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷംസിറ സിപി നന്ദിയും പറഞ്ഞു.