ബാലുപൂക്കാടിന്റെ പുസ്തക പ്രകാശനം മെയ് 11 തിങ്കളാഴ്ച്ച ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ

 ചേമഞ്ചേരി: കലുഷിതവും ആശങ്കാജനകവുമായ വർത്തമാനകാലത്തിൻ്റെ നേർസാക്ഷ്യങ്ങളായ സാഹിത്യ രചനകളിലൂടെ ശ്രദ്ധേയനായ ബാലു പൂക്കാടിൻ്റെ രണ്ടു കൃതികൾ കൂടി പ്രകാശിതമാവുകയാണ്.’ ‘അങ്കവാൽ മുറിഞ്ഞ പൂവൻ’ എന്ന കവിതാ സമാഹാരവും ‘ പക്ഷിയായി മാറിയ പെൺകുട്ടി’ എന്ന കഥാസമാഹാരവും.

2026 മെയ് 11 തിങ്കളാഴ്ച്ച വൈകീട്ട് 4 മണിക്ക് പൂക്കാട് ഈസ്റ്റ് റോഡിലുള്ള ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രകാശനച്ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് അധ്യക്ഷത വഹിക്കും.

കവിതാ സമാഹാരം പ്രകാശനം ചെയ്യുന്നത് പ്രശസ്ത കവിയും ഗാന രചയിതാവുമായ പി കെ ഗോപിയാണ്. കവിയും കഥാകാരനുമായ വിഷ്ണുനാരായണൻ പുസ്തകം ഏറ്റുവാങ്ങും.

കഥാസമാഹാരം പ്രകാശനം ചെയ്യുന്നത് പ്രമുഖ സാംസ്കാരിക പ്രവർത്തകനായ കന്മന ശ്രീധരൻ ആണ്. ഏറ്റുവാങ്ങുന്നത് മുതിർന്ന മാധ്യമ പ്രവർത്തകനായ എ സജീവൻ. പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽകാവ്, ഡോ.മോഹനൻ നടുവത്തൂർ തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നു.

.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!