സ്വര്‍ണവിലയില്‍ വന്‍കുതിപ്പ് : പവന് 1,560 രൂപ ഉയര്‍ന്നു

ഇന്നത്തെ വില
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് വില ഇന്ന് രാവിലെ ഗ്രാമിന് 195 രൂപ കൂടി 13,870 രൂപയായി. പവന്‍വിലയാകട്ടെ 1560 രൂപ ഉയര്‍ന്ന് 1,10,960 രൂപയിലുമെത്തി. രാജ്യാന്തരവില ഔണ്‍സിന് 93 ഡോളര്‍ ഉയര്‍ന്ന് 4651 ഡോളറിലാണ് ഇപ്പോഴുള്ളത്.
24 കാരറ്റ്
ഗ്രാമിന് 213 രൂപ കൂടി 15,131ട
പവന് 1,704 രൂപ കൂടി 1,21,048
22 കാരറ്റ്
ഗ്രാമിന് 195 രൂപ കൂടി 13,870
പവന് 1,560 രൂപ കൂടി 1,10,960
18 കാരറ്റ്
ഗ്രാമിന് 159 രൂപ കൂടി 11,348
പവന് 1,272 രൂപ കൂടി 90,784
ഇറാനെതിരായ ‘എപിക് ഫ്യൂറി’ ആക്രമണം അവസാനിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രോജക്ട് ഫ്രീഡം നടപടി ഹ്രസ്വകാലത്തേക്ക് നിര്‍ത്തിവച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രഖ്യാപനമാണ് സ്വര്‍ണത്തിന് തിരിച്ചുകയറാനുള്ള ആവേശമായതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. .
യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണ വിലയില്‍ കുറവാണുണ്ടായത്. ഡബ്ല്യു.ടി.ഐ ക്രൂഡ് വില ബാരലിന് 1.78% താഴ്ന്ന് 100.5 ഡോളറും ബ്രെന്റ് ക്രൂഡ് വില 1.67% കുറഞ്ഞ് 108 ഡോളറുമായിരിക്കുകയാണ്. ഡോളറും താഴേക്കാണ്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറന്‍സികള്‍ക്ക് എതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് 0.15% താഴ്ന്ന് 98.30ല്‍ എത്തിയിരിക്കുകയാണ്.









