കേരളത്തിന് ഇക്കുറി 11 വനിതാ എംഎല്‍എമാര്‍; ആരൊക്കെ മന്ത്രിയാകും

മാനന്തവാടിയില്‍ കോണ്‍ഗ്രസിന്റെ ഉഷാ വിജയന് മന്ത്രിയും സിപിഐഎം സ്ഥാനാര്‍ത്ഥിയുമായ ഒ ആര് കേളുവിനെ 10,543 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വടകരയില്‍ ആര്‍എംപി നേതാവ് കെ കെ രമ യുഡിഎഫ് പിന്തുണയോടെയാണ് മത്സരിച്ചത്. രാഷ്ട്രീയ ജനതാ ദളിന്റെ എം കെ ഭാസ്കരനെ രമ 14,862 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
എലത്തൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. വിദ്യ ബാലകൃഷ്ണന് എ കെ ശശീന്ദ്രനില്‍ നിന്നും 12,162 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എ തുളസി സിപിഐഎം സ്ഥാനാര്‍ത്ഥി അഡ്വ. കെ ശാന്തകുമാരിയെ 3706 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. നാട്ടികയില്‍ സിപിഐയുടെ ഗീതാ ഗോപിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ ലാലൂരിനെ 7093 വോട്ടുകള്‍ക്കാണ് ഗീതാ ഗോപി പരാജയപ്പെടുത്തിയത്. തൃക്കാക്കരയില്‍ ഉമാ തോമസാണ് വിജയിച്ചത്. സിപിഐഎമ്മിന്റെ അഡ്വ. പുഷ്പ ദാസിനെ 50,211 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് പരാജയപ്പെടുത്തിയത്.
അരൂരില്‍ സിപിഐഎമ്മിന്റെ ദലീമാ ജോജോയെ 9324 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അഡ്വ. ഷാനിമോള്‍ ഉസ്മാന് വിജയിച്ചു. ചിറയിന്‍കീഴ് സിപിഐയുടെ മനോജ് ഇടമനയെ 1422 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി രമ്യാ ഹരിദാസ് വിജയിച്ചു. കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. ബിന്ദു കൃഷ്ണയാണ് വിജയിച്ചത്. സിപിഐഎമ്മിന്റെ എസ് ജയമോഹനെ ബിന്ദു കൃഷ്ണ 16,830 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആറ്റിങ്ങല്‍ സിപിഐയുടെ ഒ എസ് അംബിക ബിജെപിയുടെ അഡ്വ. പി സുധീറിനെ 13,375 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മന്ത്രിമാരായിരുന്ന വീണാ ജോര്‍ജ്, ആര് ബിന്ദു, ജെ ചിഞ്ചുറാണി എന്നിവര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.









