ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുക്കി ; പയ്യോളിയില്‍ ടൂറിസ്റ്റ് ബസ്സിന് 50000 പിഴ

ദേശീയപാതയിലൂടെ മലിനജലം ബസ് നിന്ന് പുറത്തേക്ക് ഒഴുകിവരുന്നത് ശ്രദ്ധയില്‍പ്പെട്ട പയ്യോളിയിലെ ഓട്ടോ ഡ്രൈവര്‍ വി കെ സത്യന്‍ ആണ് ബസ് തടഞ്ഞ് ഇക്കാര്യം നാട്ടുകാരുടെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്.
മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പയ്യോളി ടൗണില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വ്യാപാരികളും നാട്ടുകാരും പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് സംഭവം ഉണ്ടായത്.
ഇക്കാര്യം ബസ് ജീവനക്കാര്‍ ആദ്യം നിഷേധിച്ചങ്കിലും ഇരിങ്ങല്‍ കുടുംബാരാഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയരാജിന്റെ നേതൃത്വത്തില്‍പരിശോധന നടത്തി നഗരസഭ അമ്പതിനായിരം രൂപ പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്ന









