സംസ്ഥാന റോളർ നെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

കോഴിക്കോട്: ഏപ്രിൽ 11, 12 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 9-ാമത് സംസ്ഥാന റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 550-ൽ പരം കായികതാരങ്ങൾ പങ്കെടുത്തു. സമാപനം, തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടർ ശ്രീ. ശ്യാംകുമാർ ഉത്ഘാടനം ചെയ്തു. സമ്മാനദാനം സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ മെമ്പർ എ.എം.കെ. നിസ്സാർ, ഫെഡറേഷൻ സെക്രട്ടറി റിനി, റോളർ നെറ്റഡ് ബാൾ ഫൗണ്ടർ കെ. ശിവരാജൻ എന്നിവർ നിർവഹിച്ചു.
മിനിവിഭാഗം ആൺകുട്ടികൾ ഒന്നാംസ്ഥാനം കോഴിക്കോട്, രണ്ടാം സ്ഥാനം കോട്ടയം, മൂന്നാം സ്ഥാനം പത്തനംതിട്ടയ്ക്കും ലഭിച്ചു. മിനിവിഭാഗം പെൺകുട്ടികൾ ഒന്നാം സ്ഥാനം തൃശ്ശൂർ, രണ്ടാം സ്ഥാനം പത്തനംതിട്ട, മൂന്നാംസ്ഥാനം എറണാകുളവും നേടി. ജൂനിയർ ആൺകുട്ടികൾ ഒന്നാംസ്ഥാനം കോഴിക്കോട്, രണ്ടാംസ്ഥാനം കണ്ണൂർ, മൂന്നാംസ്ഥാനം കോട്ടയവും കരസ്ഥമാക്കി. ജൂനിയർ പെൺകുട്ടികൾ ഒന്നാംസ്ഥാനം പത്തനംതിട്ടയ്ക്കും, രണ്ടാംസ്ഥാനം എറണാകുളത്തിനും മൂന്നാംസ്ഥാനം കോട്ടയത്തിനും ലഭിച്ചു.
സംസ്ഥാന റോളർ നെറ്റഡ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ് മുകുന്ദൻ, തിരുവനന്തപുരം ജില്ലാ റോളർ നെറ്റഡ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ് അശോക് കുമാർ എന്നിവർ ചാമ്പ്യൻഷിപ്പിൽ സന്നിഹിതരായിരുന്നു.









