കൊയിലാണ്ടിയെ ആവേശത്തിലാക്കി രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ

കൊയിലാണ്ടി: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പ്രവീണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി കൊയിലാണ്ടിയില്‍ റോഡ് ഷോയും പൊതുയോഗത്തിലും സംസാരിച്ചു
കൊയിലാണ്ടി പഴയ ചിത്ര തിയേറ്റര്‍ പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോ കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സമാപിച്ചു. ആയിരങ്ങള്‍ അണിനിരന്ന റോഡ്ഷോ ഏവരിലും ആവേശം പകര്‍ന്നു.
എഐസിസി ജന. സെക്രട്ടറി കെ.സി.വേണുഗോപാല്‍, സ്ഥാനാര്‍ഥി കെ.പ്രവീണ്‍കുമാര്‍, പാണക്കാട് ശാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.









