കൊയിലാണ്ടിയില്‍ സ്ഥാനാര്‍ത്ഥി കെ ദാസന്റെ റോഡ് ഷോ നടന്നു

കൊയിലാണ്ടി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപനത്തിന് പിന്നാലെ കൊയിലാണ്ടിയില്‍ സ്ഥാനാര്‍ത്ഥി കെ ദാസന്റെ റോഡ് ഷോ നടന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
സി.പി.എം ജില്ലാ കമ്മിറ്റിയംഗം എല്‍.ജി ലിജീഷ്, കൊയിലാണ്ടി ന?ഗരസഭ ചെയര്‍പേഴ്‌സണ്‍ യു.കെ ചന്ദ്രന്‍ , ടി.കെ ചന്ദ്രന്‍, കെ സത്യന്‍, ഇ.കെ അജിത്ത്, രമേശ് ചന്ദ്ര, അഡ്വ. രാധാകൃഷ്ണന്‍, സത്യചന്ദ്രന്‍, കബീര്‍ സലാല എന്നിവര്‍ നേതൃത്വം നല്‍കി.
കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച റോഡ് ഷോ മാര്‍ക്കറ്റ് പരിസരം ചുറ്റി ബസ് സ്റ്റാന്റില്‍ തന്നെ അവസാനിച്ചു.









