
കൊയിലാണ്ടി: കൃഷി, ക്ഷീര വികസനം, ഭവന നിര്‍മ്മാണം, മത്സ്യ മേഖല എന്നിവയ്ക്ക് ഊന്നല്‍ നല്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് പി.വി അനുഷയാണ് ബജറ്റ് അവതരിപ്പിച്ചു. 10,29,94073 രൂപ വരവും, 9,84,33683 രൂപ ചിലവും, 28,10,390 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ജനകീയ ബജറ്റാണ് അവതരിപ്പിച്ചത്.
ഉല്പാദന മേഖലയില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 68 ലക്ഷം രൂപയും, നെല്‍ കൃഷി, മഞ്ഞള്‍ കൃഷി, ഇടവിള കൃഷി എന്നിവക്കായി 15.50 ലക്ഷം രൂപയും, ക്ഷീര മേഖലയില്‍ 51 ലക്ഷം രൂപയും മല്‍സ്യ മേഖലയില്‍ 2.25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സേവന മേഖലയില്‍ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കായി 29 ലക്ഷം രൂപയും തിരുവങ്ങൂര്‍ ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി 66.7 ലക്ഷം രൂപയും പശ്ചാത്തല വികസനത്തിനായി 45 ലക്ഷം രൂപയും ഭവന നിര്‍മാണത്തിന് 3.75 കോടി രൂപയും വനിത, ശിശു, വയോജന ക്ഷേമത്തിനായി 40.64 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 36.95 ലക്ഷം രൂപയും പട്ടികജാതി ക്ഷേമത്തിനായി ഒരു കോടി പതിനാല് ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപയും പദ്ധതിക്കായി പത്ത് ലക്ഷം രൂപയും അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന വകയിരുത്തിയിട്ടുണ്ട്.









