സ്വര്‍ണത്തിന് ഇന്ന് പവന് 1520 രൂപ കുറഞ്ഞ് 1,11,720 രൂപയില്‍

കോഴിക്കോട്: സ്വര്‍ണത്തിന് ഇന്നും വില കുറഞ്ഞു. പവന് 1520 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയായി. ഇന്നലെ പവന്‍ വില 1,13,240 രൂപയായിരുന്നു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സ്വര്‍ണവില കുറഞ്ഞത്.

മാസങ്ങള്‍ നീണ്ട കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ആഗോളവിപണിയില്‍ ലാഭമെടുക്കുന്നത് തുടര്‍ന്നതോടെയാണ് സ്വര്‍ണത്തിന് വന്‍തോതില്‍ വിലയിടിഞ്ഞത്. ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ തളര്‍ത്തി.

ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 102 ഡോളര്‍ കുറഞ്ഞ് 4823 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളിക്കും കനത്ത വിലയിടിവാണ് തുടരുന്നത്. 14 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ട്രോയ് ഔണ്‍സിന് 72.74 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

കേരളത്തില്‍ ജനുവരി 29ന് 1,31,160 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങുന്നത്. സ്വര്‍ണം, വെള്ളി വിലകളില്‍ ഇടിവ് തുടര്‍ന്നതോടെ ഓഹരിവിപണിയിലെ ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളിലും കനത്ത ഇടിവാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!