യോഗ ഡെമോണ്‍സ്ട്രേറ്റര്‍ അഭിമുഖം


യോഗ ഡെമോണ്‍സ്ട്രേറ്റര്‍ അഭിമുഖം
കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിലെ യോഗ വെല്‍നസ് സെന്ററില്‍ യോഗ ഡെമോണ്‍സ്ട്രേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ജനുവരി 28ന് രാവിലെ 10ന് നടക്കും. യോഗ്യത: ബി.എന്‍.വൈ.എസ്/എം.എസ്.സി യോഗ തെറാപ്പി/ സിദ്ധയും ഒരു വര്‍ഷത്തെ എസ്.ആര്.സി യോഗ തെറാപ്പി കോഴ്സും/ഒരു വര്‍ഷത്തെ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സ്.
പ്രായപരിധി: ജനുവരി 15ന് 40 വയസ്സ് കവിയരുത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, കേരള രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എത്തണം. ഫോണ്‍: 9446314406.

ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്
അസാപ് കേരള കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ നടത്തുന്ന ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സില്‍ അഡ്മിഷന് ആരംഭിച്ചു.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ എന്‍.സി.വി.ഇ.ടി ലെവല്‍ 4.0 സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സ് ഫീ: 17000. സ്കില്‍ ലോണ്‍ സൗകര്യം ലഭ്യമാണ്. ഫോണ്‍: 7012648027.

ഓവര്‍സിയര്‍ നിയമനം
പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രോഗ്രാം ഇംപ്ലിമെന്‍േറഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍മാരെ നിയമിക്കും. യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ഓഫീസില്‍. ഫോണ്‍: 0495 2372929, 94471115882.

സപ്പോര്‍ട്ടിങ് സ്റ്റാഫ് അഭിമുഖം
തിക്കോടിയിലെ ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയില്‍ നാഷണല്‍ മിഷന് ഫോര്‍ സസ്റ്റൈനബിള്‍ അഗ്രിക്കള്‍ച്ചര്‍ സോയില്‍ ഹെല്‍ത്ത്കാര്‍ഡ് ആന്‍ഡ് ഫെര്‍ട്ടിലിറ്റി സ്കീമില്‍ മണ്ണ് സാമ്പിള്‍ പരിശോധനക്ക് മാര്‍ച്ച് 31 വരെ സപ്പോര്‍ട്ടിങ് സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 28ന് രാവിലെ 11ന് അഭിമുഖം നടക്കും.
യോഗ്യത: ബി.എസ്.സി കെമിസ്ട്രി ബിരുദം. കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രിയും കെമിക്കല്‍ ലാബിലെ പ്രവൃത്തി പരിചയവും അഭിലഷണീയം. ascdstithikkoti@gmail.com എന്ന വിലാസത്തില്‍ അപേക്ഷയും ബയോഡേറ്റയും നല്‍കണം. ഫോണ്‍: 9383471791







