കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ കൊയിലാണ്ടി മേഖല സമ്മേളനവും കുടുംബ സംഗമവും

 

കൊയിലാണ്ടി:കേ രള വിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ് അസോസിയേഷന്‍ (സി ഒ എ) കൊയിലാണ്ടി മേഖല സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമം കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തില്‍ നടന്നു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ യൂകെ ചന്ദ്രന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സി ഒ എ മേഖല പ്രസിഡന്റ് എം അബ്ദുള്‍റഹിമാന്‍ ചടങ്ങില്‍ അധ്യക്ഷനായി നഗരസഭ കൗണ്‍സിലര്‍ തെസ്ലീന, സി ഒ എ ജില്ലാ പ്രസിഡണ്ട് കെ പി സത്യനാഥന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു

ചടങ്ങില്‍ ഉന്നത വിജയം വിദ്യാര്‍ത്ഥികളെ ആദരിച്ചു. സി ഒ എ ജില്ലാ പ്രസിഡണ്ട് കെ പി സത്യനാഥന്‍, ജയദേവ് കെ എസ്, റെജില്‍ വി ആര്‍, പി ബിജു, ഉഷാ മനോജ്, ഇ ജയനാരായണന്‍, സ്വാഗത സംഘം ജനല്‍ കണ്‍വീനര്‍ സതീശന്‍ പൊയില്‍ക്കാവ്, സി ഒ എ മേഖലാ സെക്രട്ടറി പി ശ്രീരാജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശ്രീജിത്ത് വിയ്യൂരിന്റെ മാജിക്ക് ഷോയും കൊയിലാണ്ടി യേശുദാസും തേജാ ലക്ഷ്മിയും നയിച്ച ഗാനമേളയും കലാകൗതുകമത്സരങ്ങളും അരങ്ങേറി

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!