തിരുവങ്ങൂരിൽ നിയന്ത്രണം വിട്ട കാറ് മതിലിൽ ഇടിച്ച് മറിഞ്ഞു അപകടം


കൊയിലാണ്ടി: തിരുവങ്ങൂരിൽ നിയന്ത്രണം വിട്ട കാറ് മതിലിൽ ഇടിച്ച് മറിഞ്ഞു അപകടം ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടിയാണ് സംഭവം. കോഴിക്കോട് ഭാഗത്തു നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുന്ന ഇന്നോവ കാര്‍ ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം നടന്നത്. നാലുപേർക്ക് പരിക്കുണ്ട്.
തിരുവങ്ങൂർ സ്വദേശി അലിയുടെ വീടിൻറെ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് കാറ് മറഞ്ഞത്. കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്, കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികൾ പറയുന്നു.







