ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടും എഞ്ചിനുകളും പിടിച്ചെടുത്തു


കൊയിലാണ്ടി: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടും എഞ്ചിനുകളും ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. ഇന്നലെ രാത്രി കടലില്‍ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തത്. കര്‍ണാടക മാല്‍പെയില്‍ നിന്നുള്ള ബോട്ടുകളാണ് ഇവ.
ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാനവാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബോട്ടുകള്‍ ഇന്ന് പുലര്‍ച്ചെയോടെ കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിച്ചു. ഇവ നിയമപരമായ നടപടി ക്രമങ്ങള്‍ക്കുശേഷം ബോട്ടുടമകളില്‍ നിന്നും പിഴ ഈടാക്കി വിട്ടുനല്‍കും.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് സബ് ഇന്‍സ്പെക്ടര്‍ ടി.കെ.രാജേഷ്, സി.പി.ഒ അരുണ്‍, എം.ദിപിന്, ജിതിന്‍ദാസ്, റസ്ക്യൂ ഗാര്‍ഡുമാരായ വിഘ്നേഷ്, മിഥുന്, സൂരജ്, അമര്‍നാഥ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.







