ആചാരിമാസ്റ്റർ അനുസ്മരണവും ചിത്രകാര സംഗമവും


കൊയിലാണ്ടി: സംഗീതനാടക അക്കാദമി ജില്ലാ കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ ആചാരിമാസ്റ്റർ അനുസ്മരണവും ചിത്രകാരസംഗമവും ശില്പശാലയും നടന്നു. പ്രസിദ്ധ ചിത്രകാരൻ മദനനാണ് ശില്പശാലയിൽ ക്ലാസുകൾ നയിച്ചത്. പൂക്കാട് കലാലയത്തിൽ വെച്ച് നടന്ന മദനനോടൊപ്പം എന്ന ഈ പരിപാടി കവിയും ചിത്രകാരനും പ്രഭാഷകനുമായ യു.കെ.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ആചാരിമാഷിനെ അനുസ്മരിച്ച് സംസാരിച്ചു.
ജില്ലാകേന്ദ്ര കലാസമിതി പ്രസിഡണ്ട് വി.ടി.മുരളി അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ ,അനിൽ ആയഞ്ചേരി, മാവൂർ വിജയൻ , നാരായണൻ മാസ്റ്റർ, ശിവദാസ് കാരോളി , ശിവദാസ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു.അൻപതോളം കലാകാരൻമാർ ശില്പശാലയിൽ പങ്കെടുത്തു. രാവിലെ 9.30 ന് ആരംഭിച്ച ശില്പശാല വൈകുന്നേരം 5 മണിക്ക് സമാപിച്ചു.









