64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം 24 മുതല്‍ 28 വരെ കൊയിലാണ്ടിയില്‍ 22 വേദികളിലായി

 

 

കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 24 മുതല്‍ 28 വരെ അഞ്ച് ദിവസങ്ങളില്‍ കൊയിലാണ്ടി നഗരത്തിലെ 22 വേദികളിലായി യു പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ 13000 ഓളം വിദ്യാര്‍ത്ഥികള്‍ 319 മത്സര ഇനങ്ങളില്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അറബി കലോത്സവം സംസ്‌കൃതോസവം എന്നിവയും ഇതിന്റെ ഭാഗമായി നടത്തപ്പെടും.24-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ജി.വി.എച്ച് എസ് എസ്സില്‍ വച്ച് രചനാ മത്സരങ്ങള്‍ നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം 25 ന് ചൊവ്വ രാവിലെ 10 മണിക്ക് ഉജ്ജല ബാല്യം പുരസകാര ജേതാവ് മാസ്റ്റര്‍ ആദികേശ് പി നിര്‍വ്വഹിക്കും. 28ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം പ്രശസ്ത ചരിത്രപണ്ഡിതനും കേരളജ്യോതി പുരസ്‌കാര ജേതാവുമായ ഡോ. എം. ആര്‍ രാഘവ വാര്യര്‍ നിര്‍വ്വഹിക്കും.

കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 16 സബ് കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കലോത്സവം പൂര്‍ണ്ണമായും ഹരിതചട്ടപ്രകാരം ആയിരിക്കും നടത്തുക. ബി. ഇ എം യു.പി. സ്‌കൂളിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. റജിസ്‌ട്രേഷന്‍ – 22 ന് ശനിയാഴ്ച നടത്തും. മേളയോടനുബന്ധിച്ച് 25, 26, 27 തിയ്യതികളില്‍ വൈകുന്നേരം ബസ് സ്റ്റാന്റ് പരിസരത്തുള്ള ഓപ്പണ്‍ സ്റ്റേജില്‍ വച്ച് സാംസ്‌കാരിക സദസ്സും സംഘടിപ്പിക്കും.

പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ – വിദ്യഭ്യാസ ഉപഡയറക്ടര്‍ ടി അസീസ്, ജോയിന്റ് കണ്‍വീനര്‍ എന്‍.വി. പ്രദീപ് കുമാര്‍, ഇ.കെ. സുരേഷ് , സി ഉണ്ണികൃഷ്ണന്‍, ബാലകൃഷ്ണന്‍ സി,മീഡിയ കമ്മറ്റി വര്‍ക്കിം ചെയര്‍മാന്‍ എ. സജീവ് കുമാര്‍, കണ്‍വീനര്‍ – കെ.പി അനില്‍ കുമാര്‍, കോ. കണ്‍വീനര്‍ – കെ. സുരേഷ് എന്നിവര്‍ പങ്കെടുത്തു

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!