Wednesday, March 18, 2026

Primeedition

Real news on-time

കീഴരിയൂരില്‍ വാറ്റു ചാരായവും ഉപകരണങ്ങളും പിടികൂടി

 

 

കൊയിലാണ്ടി : പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ സംഘം കീഴരിയൂര്‍ ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡില്‍ മണ്ണാടിമ്മല്‍ ഭാഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാറ്റ് കേന്ദ്രത്തില്‍ വെച്ച് 20 ലിറ്റര്‍ വാറ്റു ചാരായവും വാറ്റു പകരണങ്ങളും കണ്ടെടുത്തു.

പ്രതികളെ പിടി കൂടാനായില്ല. പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചതായി എക്‌സക്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പാര്‍ട്ടിയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി.സി.പി, പ്രിവന്റീവ് ഓഫീസര്‍ നൈജീഷ്. ടി, സി. ഇ. ഒ. മാരായ വിചിത്രന്‍. സി. എം, രൂപേഷ്.വി. കെ, സി. ഇ. ഒ ഡ്രൈവര്‍ ദിനേശ്. സി എന്നിവരും പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!