Wednesday, March 18, 2026
Latest:

Primeedition

Real news on-time

എകെപിഎ 41-ആം കോഴിക്കോട് ജില്ലാ സമ്മേളനം നവംബര്‍ 11 ന് ശ്രീ ദുര്‍ഗ ഓഡിറ്റോറിയത്തില്‍

കൊയിലാണ്ടി : ഫോട്ടോ ഗ്രാഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ആള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ (AKPA)ന്റെ 41-ആം കോഴിക്കോട് ജില്ലാ സമ്മേളനം നവംബര്‍ 11 ന് കൊയിലാണ്ടി ശ്രീ ദുര്‍ഗ ഓഡിറ്റോറിയത്തില്‍ പ്രൗഡഗംഭീരമായി സംഘടിപ്പിക്കുന്നതായി ജില്ലാ പ്രസിഡന്റ് ജിതിന്‍ വളയനാട്, ട്രഷറര്‍ പ്രനീഷ്. ബി, സംസ്ഥാന കമ്മറ്റി അംഗം ജയന്‍ രാഗം, ജില്ലാ കമ്മറ്റി അംഗം സന്തോഷ് വി. കെ, കൊയിലാണ്ടി മേഖല സെക്രട്ടറി രാജു നെല്ലൂളി, മേഖല എക്‌സിക്യൂട്ടീവ് അംഗം കാസിം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളന നഗരിയില്‍ ഫോട്ടോഗ്രാഫി മത്സര അവാര്‍ഡ് ദാനം. അനുസ്മരണ സമ്മേളനം, പ്രകടനം, ഫോട്ടോ പ്രദര്‍ശനം, ട്രേഡ് ഫെയര്‍,പൊതു സമ്മേളനം പ്രതിനിധി സമ്മേളനം എന്നിവ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

ജോസഫ് ചെറിയാന്‍, സാരംഗപാണി ആദ്യകാല സ്ഥാപക ഭാരവാഹികളായി രൂപം കൊടുത്ത സംഘടനയായ എകെപിഎ ഫോട്ടോഗ്രാഫി മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരുടെ തൊഴില്‍ പരമായും സാമൂഹികപരമായും ഉള്ള കാര്യങ്ങളില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ക്ഷേമനിധി, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, മരണാനന്തര സഹായം ചികിത്സ സഹായം, സാന്ത്വന പദ്ധതി തുടങ്ങി വിവിധ ആനുകൂല്യങ്ങളും വാര്‍ഷിക യൂണിറ്റ്, മേഖല, ജില്ലാ, സംസ്ഥാനതലത്തില്‍ വാര്‍ഷിക സമ്മേളനങ്ങളും നടത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!