മീന്‍പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കണ്‍പോളയില്‍ കുടുങ്ങിയ ചൂണ്ട ഊരിയെടുത്ത് കൊയിലാണ്ടി അഗ്‌നി രക്ഷാസേന

 

കൊയിലാണ്ടി : മീന്‍പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കണ്‍പോളയില്‍ കുടുങ്ങിയ ചൂണ്ട ഊരിയെടുത്ത് കൊയിലാണ്ടി അഗ്‌നി രക്ഷാസേന. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോട് കൂടിയാണ് ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപം ഉള്ളൂര്‍ കടവ് സ്വദേശിയായ അര്‍ജുന്‍ ന്റെ കണ്‍പോളയില്‍ മീന്‍ പിടിക്കുന്നതിനടെ ചൂണ്ട കുടുങ്ങിയത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിനക്ഷേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ പി എമ്മിന്റെ നേതൃത്വത്തില്‍ എത്തുകയും കട്ടര്‍ ഉപയോഗിച്ച് ചൂണ്ട കണ്‍പോളയില്‍ നിന്നും എടുത്തു മാറ്റുകയും ചെയ്തു. FRO സജിന്‍, FRO മാരായ രതീഷ് കെ എന്‍, സുകേഷ് കെ ബി, ഷാജു കെ, ഹോംഗാര്‍ഡ് പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!