ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ ഭാരതീയ മസ്ദൂര്‍ സംഘം പദയാത്ര സംഘടിപ്പിച്ചു


കൊയിലാണ്ടി: ഭാരതീയ മസ്ദൂര്‍ സംഘം വിശ്വകര്‍മ്മജയന്തി ദേശീയതൊഴിലാളി ദിനത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നടപടിക്കെതിരെ തൊഴിലാളി മുന്നേറ്റം സംസ്ഥാനപ്രക്ഷോഭത്തിന്റെ ഭാഗമായി ബിഎംഎസ് കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു.
കുറുവങ്ങാട് ഐടിഐ സ്റ്റോപ്പില്‍ നിന്നും ആരംഭിച്ച പദയാത്ര ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി എന്‍കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡര്‍ കെ ഷാജി ബിഎംഎസ് കൊയിലാണ്ടി മേഖല, പ്രസിഡണ്ട് ബാലകൃഷ്ണന് മാസ്റ്റര്‍ പെന്‍ഷനേഴ്സ് സംഘ് ഒ മാധവന്. പെന്‍ഷനേഴ് സംഘ് മുരളീധര ഗോപാല്‍. പൂര്‍വ്വ സൈനിക്ക് പരിഷത്ത്, ബാലന് ടി.കെ, എ കെ ദിനേശന് കാവുംവട്ടം പി.ഹരിദാസന് ബിഎംഎസ മേഖലാ സെക്രട്ടറി .പ്രജിലബി എംഎസ ഓഫീസ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു
വിവിധ സ്ഥലത്തെ സ്വീകരണങ്ങള്‍ക്ക് ശേഷം പെരുവട്ടൂരില്‍ നടന്ന സമാപനസമ്മേളനം ബിഎംഎസ സംഘ് മുന്‍ സംസ്ഥാനപ്രസിഡണ്ട് ടി. ദേവാനന്ദ് ഉദ്ഘാടനം ചെയ്തു . കെ രാജന് ,കെ ഷാജി, പി ഹരിദാസന്, എന്‍.കെ.രാജേഷ്,എം ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു.










