ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് ഉദ്ഘാടനം ഷാഫി പറമ്പില്‍ എംപി നിര്‍വ്വഹിച്ചു

 

കൊയിലാണ്ടി: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. സമൂഹം നേരിടുന്ന വലിയ വിപത്താണ് ലഹരി. നമ്മുടെ ബോധത്തെ നശിപ്പിക്കുന്ന ലഹരിയാണ് സന്തോഷം എന്ന് തെറ്റിദ്ധരിപ്പിക്കുന്നവരോട് വേണ്ട എന്നു പറയാന്‍ കഴിയണം. ബോധമില്ലാതെ കിട്ടുന്ന സന്തോഷം ആരോഗ്യത്തെയും സമൂഹത്തെയും നശിപ്പിക്കുമെന്ന് ഓരോരുത്തരും ആര്‍ജ്ജവത്തോടെ പറയണം. രക്ഷിതാക്കളോ അധ്യാപകരോ പുറത്തു നിന്നുള്ളവരോ അല്ല വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുതന്നെ ലഹരിക്കെതിരെ ഉറച്ച തീരുമാനം ഉണ്ടാകണമെന്നും ഷാഫി പറമ്പില്‍ എം പി പറഞ്ഞു

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധാകിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നിജില പറവക്കൊടി, പ്രിന്‍സിപ്പാള്‍ എംപി പ്രദീപ് കുമാര്‍, പി ജി രാജീവ്, കെ കെ ജിഷ, എ സജീവ് കുമാര്‍, എം ജി ബല്‍ജാജ്, എന്‍ വി വത്സന്‍, ഹെഡ്മിസ്ട്രസ് ടി ഷജിത, ബിജേഷ് ഉപ്പാലയ്ക്കല്‍, അനുവിന്ത് കൃഷ്ണ, എം നവീന എന്നിവര്‍ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!