കീഴരിയൂരില്‍ ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്നതിനിടയിൽ പിടികൂടി

കൊയിലാണ്ടി: കീഴരിയൂരില്‍ ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്നതിനിടയിൽ പിടികൂടി. മാവട്ട് മലയില്‍ കളരിപ്പാറക്ക് സമീപത്തുനിന്നാണ് ചന്ദനത്തടികള്‍ പിടിച്ചെടുത്തത്.

കൊയിലാണ്ടി പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ക്കെട്ടി കടത്താന്‍ ശ്രമിക്കുന്നതിടെയാണ് ചന്ദന കഷണങ്ങൾ കണ്ടെത്തിയത്.

പൊലീസിനെ കണ്ടതോടെ ചന്ദന കടത്തുകാരന്‍ വണ്ടി ഉപേക്ഷിച്ച് മാവട്ട് മലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറും തൊണ്ടിമുതലും പെരുവണ്ണാമൂഴി ഫോറസ്റ്റ് വിഭാഗത്തിന് കൈമാറി.

കൊയിലാണ്ടി സി.ഐയുടെ നിര്‍ദേശ പ്രകാരം എസ്.ഐ മണിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ സിന്ധു, സി.പി.ഒ പ്രവീണ്‍ കുമാര്‍ എന്നിവരായിരുന്നു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!