പൂക്കാട് കലാലയം ആവണിപ്പൂവരങ്ങിന് കൊടിയേറി, ആയിരത്തിലേറെ കലാ പ്രതിഭകള്‍ പങ്കെടുക്കും

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ അമ്പത്തി ഒന്നാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന് കൊടിയേറി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ ആയിരത്തിലേറെ കലാ പ്രതിഭകൾ പങ്കെടുക്കും.

പ്രശസ്ത ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ, കേരള ടൂറിസം ഇൻഫ്ര സ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്. കെ. സജീഷ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ,
ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് എന്നിവർ സംബന്ധിക്കും.

കൊടിയേറ്റത്തെ തുടർന്ന് ചേമഞ്ചേരി ക്വിറ്റിന്ത്യ സ്മാരക സ്തൂപത്തിൽ കലാലയം പ്രവർത്തകർ പുഷ്പാർച്ചന നടത്തി. കലാലയം അശോകം ഹാളിൽ വെച്ച് സമ്മാന പൂവരങ്ങിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. യു. കെ. രാഘവൻ മാസ്റ്റർ, ശിവദാസ് ചേമഞ്ചേരി, അഡ്വ. കെ. ടി. ശ്രീനിവാസൻ
ശിവദാസ് കാരോളി, എം. ജയകൃഷ്ണൻ, കെ. രാധാകൃഷ്ണൻ, ഉണ്ണി കുന്നോൽ എന്നിവർ സംസാരിച്ചു .

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!