വടകരയിൽ ഷാഫി പറമ്പിൽ എംപിയെ  തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ

കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ  തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു.  ബലംപ്രയോ​ഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്.

ഷാഫിയെ തടയുമെന്ന ഭീഷണി ഡിവൈഎഫ്ഐ പ്രവർത്തകർ നേരെ തന്നെ മുഴക്കിയിരുന്നു. അതിനിടയിലാണ് ഷാഫി ഇന്ന് വടകരയിലെത്തിയത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ടൗൺഹാളിനടുത്ത് കൂടെ പോവുന്നതിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്. പ്രവർത്തകർ വാഹനം തടഞ്ഞതോടെ ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി. ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. പൊലീസ് സുരക്ഷയോടെയായിരുന്നു ഷാഫിയുടെ യാത്ര. പുറത്തിറങ്ങിയ ഷാഫിയേയും പൊലീസ് തടഞ്ഞു. എന്നാൽ തനിക്കെതിരെ അസഭ്യവർഷം നടത്തേണ്ടന്നും പ്രതിഷേധം ആകാമെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!