ബാലസഭ കുട്ടികൾക്കുള്ള സ്വാതന്ത്ര ദിന പ്രശ്നോത്തരി സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കുള്ള സ്വാതന്ത്ര ദിന പ്രശ്നോത്തരി സംഘടിപ്പിച്ചു.  ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ പ്രമോദ് അധ്യക്ഷത വഹിച്ചു നോർത്ത് സൗത്ത് സിഡികളിൽ നിന്നുമായി നൂറോളം കുട്ടികൾ പങ്കെടുത്തു .

രാജീവൻ കൗൺസിലർ ബാലസഭ ആർപി മാരായ സന്തോഷ് കെ.ടി ഫാത്തിമ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു ഉപസമിതി കൺവീനർമാർ ആയിട്ടുള്ള ശ്രീകല,രേഖ ഷീജ,ശാലിനി,ജ്യോതി, എന്നിവർ പങ്കെടുത്തു . നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ നന്ദിയും അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!