റിഹാന്‍ റാഷിദിന്റെ രചനാ ലോകം ഇന്ന് കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗണ്‍ ഹാളില്‍



കൊയിലാണ്ടി: പ്രശസ്ത എഴുത്തുകാരനായ റിഹാന്‍ റാഷിദിന്റ രചനകള്‍ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാര്‍ ആദരിക്കുകയും ചെയ്യുന്ന റിഹാന്‍ റാഷിദിന്റെ രചനാ ലോകം ഇന്ന് കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗണ്‍ ഹാളില്‍ നടക്കും.
14 പുസ്തകങ്ങള്‍ രചിച്ച് മലയാളത്തിലെ മുനിര എഴുത്തുകാരില്‍ ഒരാളായി മാറിയ കൊയിലാണ്ടിക്കാരനായ റിഹാന്‍ റാഷിദിനെ പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിന്റേയും നേതൃത്വത്തിലാണ് ആദരിക്കുന്നത്.
അക്കാദമിക സെഷന്‍, നോവല്‍ വായനയും തത്സമയ ചിത്രണവും യൂത്ത് റൈറ്റേഴ്‌സ് കോണ്‍ക്ലേവ്, പുസ്തകോത്സവം തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി നടക്കുന്നത്. കെ ഇ എന്‍, ഡോ വി അബ്ദുള്‍ ലത്തീഫ്, ഡോ റഫീഖ് ഇബ്രാഹിം, ഡോ കെ സി സൗമ്യ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.










