അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണര്‍ കോഴിക്കോട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കോഴിക്കോട്: അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണര്‍ കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട് സി ഷെല്‍ റസിഡന്‍സിയില്‍ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് മസൂദ്. കെ. എം ഉദ്ഘാടനം നിര്‍വഹിച്ചു.  ജില്ലാ പ്രസിഡന്റ് അജയകുമാര്‍. ടി അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സതീശന്‍. വി. കെ സ്വാഗതവും ട്രഷറര്‍ ഷാജി ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ബാബു ഗണേഷ്, വിമന്‍സ് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു പുതുശ്ശേരി,സെക്രട്ടറി റീജ, നോര്‍ത്ത് സോണ്‍ സെക്രട്ടറി മനോജ് കുമാര്‍. കെ. കെ, തോമസ്. കെ.ഡി, ശ്രീകുമാര്‍.സി.പി, നാനാ ശാന്ത്,ശ്രീധരന്‍ പേരാമ്പ്ര, അബ്ദുള്‍ മജീദ്, കെ. എ. റഹീം ശ്രീജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട് ജില്ലാ ഭാരവാഹികളായി സതീശന്‍ വി കെ (പ്രസിഡന്റ്),മനോജ് കുമാര്‍. കെ. കെ. (സെക്രട്ടറി), ഷാജി ചന്ദ്രന്‍ (ട്രഷറര്‍) കൃഷ്ണപ്രജിന്‍ ( വൈസ് പ്രസിഡന്റ്), പ്രവീണ്‍ പെരുവട്ടൂര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!