പരിസ്ഥിതി ദിനവും, മെഡിക്കൽ ഉപകാരണങ്ങളും വിതരണം ചെയ്തു.
പരിസ്ഥിതി ദിനവും, മെഡിക്കൽ ഉപകാരണങ്ങളും വിതരണം ചെയ്തു. സീനിയർ ചേബർ ഇന്റർനാഷണൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മനുഷ്യരെയും മരങ്ങളെയും ഒരുപോലെ കാണുന്നതിന്റെ ഭാഗമായി വൃക്ഷ തൈ വിതരണവും, സംസ്കാര പാലിയേറ്റീവ് കെയർ നമ്പ്രത്തുകരക്ക് മെഡിക്കൽ ഉപകാരണങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ പ്രസിഡന്റ് സി. കെ. ലാലു അധ്യക്ഷം വഹിച്ചു.
ഡോ. ശുഭ സൗമേന്ദ്രനാഥ് മുഖ്യഥിതി ആയിരുന്നു. ചടങ്ങിൽ നാഷണൽ സെക്രട്ടറി ജനറൽ ജോസ് കണ്ടോത്ത്, പി. ഇ. സുകുമാർ, രവീന്ദ്രൻ കോമത്ത്, മുരളി എന്നിവർ സംസാരിച്ചു.