പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പ്രോജക്ട് അസിസ്റ്റന്റ്

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്/ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍.
പ്രായപരിധി: 18-30. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് നാല്. ഫോണ്‍: 0495 2430799.

മെഡിക്കല്‍ കോഡിങ് കോഴ്‌സ്

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിത-ശിശു വികസന വകുപ്പ് നടത്തുന്ന അസാപ് കേരളയുടെ മെഡിക്കല്‍ കോഡിങ് ആന്‍ഡ് മെഡിക്കല്‍ ബില്ലിങ് സൗജന്യ ഓണ്‍ലൈന്‍ കോഴ്സിലേക്ക് പെണ്‍കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഏതെങ്കിലും ബിരുദ വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുണ്ടാകണം. ജൂലൈ 29ന് രാവിലെ 11ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വനിത-ശിശു വികസന വകുപ്പ് ജില്ല ഓഫിസില്‍ എത്തണം. ഫോണ്‍: 7012648027.

ഡോക്യുമെന്റേഷന്‍: അപേക്ഷ ക്ഷണിച്ചു

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിത-ശിശു വികസന വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഡോക്യുമെന്റേഷന് സര്‍ക്കാര്‍ പരിപാടികള്‍ ഡോക്യുമെന്റേഷന്‍ ചെയ്ത് പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രൊഫൈലും ജൂലൈ 26ന് വൈകിട്ട് അഞ്ചിനകം ജില്ലാ വനിത-ശിശു വികസന കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8943500766.

ഇലക്ട്രീഷ്യന്‍ ഇന്റര്‍വ്യൂ

ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യനെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് ഓഫീസ് വഴി നിയമനം ഉണ്ടാകുന്നത് വരെയോ ആകും നിയമനം.
അപേക്ഷകര്‍ എന്‍ടിസി വയര്‍മാന്‍സ് ഇന്‍ ട്രേഡ് ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ലൈസന്‍സ് ഉള്ളവരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 11ന് മൃഗസംരക്ഷണ ഓഫീസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0495 2768075.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!