തീരദേശ മേഖയോടുളള സർക്കാർ അഗണന അവസാനിപ്പിക്കണം : അഡ്വ കെ. പ്രവീൺ കുമാർ


കൊയിലാണ്ടി : തീരദേശ മേഖലയോടുളള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ. പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു . കാപ്പാട് കൊയിലാണ്ടി തീരദേശ റോഡ് തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും ഇതുവരെ പണി പൂര്‍ത്തികാതെ ബുദ്ധിമുട്ടിക്കുകയാണ് ഭരണാധികാരികള്‍ ചെയ്യുന്നത്.
മത്സ്യ തൊഴിലാളികള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതെയും സി.ആര്‍ സെഡിന്റെ പേരിലും ഈ മേഖലയിലെ ജനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. തീരദേശ മേഖലയിലെ കോണ്‍ഗ്രസ്സ് കുടുംബനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
എസ് എല്‍ സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു . മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും ആദരം നല്‍കി വി.കെ ജയരാജന്‍ അധ്യക്ഷത വഹിച്ചു. സുമാസുരേഷ് മുഖ്യപ്രഭാഷണം നടത്തി . അഡ്വ കെ. വിജയന്‍ , രാജേഷ് കീഴരിയൂര്‍, സി.കെ അരുണ്‍ ‘സത്യന്‍ പുതിയാപ്പ, പി ബാലകൃഷ്ണന്‍, സി അസീസ് ബേപ്പൂര്‍, ടി.വി അനീഷ് എന്‍.വി. ബാബുരാജ്, കെ.പി വിനോദ് കുമാര്‍, പി.വി വേണുഗോപാല്‍, ടി.പി കൃഷ്ണന്‍ സി.പി, മോഹനന്‍ ഷിനീഷ് സംസാരിച്ചു











